Spread the love

ഇന്ത്യയുടെ ഐതിഹാസിക ഓസ്ട്രേലിയൻ പര്യടനത്തിൻറെ ഡോക്യുമെൻററി ഒരുങ്ങുന്നു. മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം.എസ്.ധോണിയുടെ ജീവചരിത്രമായ ‘എംഎസ് ധോണി, ദി അൺനോൺ സ്റ്റോറി’ സംവിധാനം ചെയ്ത നീരജ് പാണ്ഡെയാണ് ഈ ഡോക്യുമെൻററിയും ഒരുക്കുന്നത്. ഡോക്യുമെൻററി ഒടിടി പ്ലാറ്റ്ഫോമായ വൂട്ട് സെലക്റ്റിൽ സ്ട്രീം ചെയ്യും. ഡോക്യുമെൻററി ജൂൺ 16ന് സ്ട്രീമിംഗ് ആരംഭിക്കും.

ബോർഡർ-ഗവാസ്കർ ട്രോഫിയിൽ ഇന്ത്യ 2-1ൻ ജയിച്ചത് ലോക ക്രിക്കറ്റ് ഭൂപടത്തിലെ ഐതിഹാസിക സംഭവമായിരുന്നു. വർഷങ്ങളായി ഓസ്ട്രേലിയ തോൽക്കാത്ത ഗബ്ബയിൽ ജയിച്ചാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. പരമ്പരയിൽ ഇന്ത്യയുടെ പല താരങ്ങളും പരിക്ക് കാരണം പുറത്തായിരുന്നു. റിസർവ് ലൈനപ്പിൽ നിന്ന് പോലും ധാരാളം യുവതാരങ്ങൾ ടീമിൽ അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. മുഹമ്മദ് സിറാജിനെതിരായ വംശീയ പരാമർശങ്ങളും ചർച്ചയായി. ഇന്ത്യ ഒരു ഇന്നിംഗ്സിൽ 36 റൺസിൻ ഓൾ ഔട്ടായി. ഇതിനെയെല്ലാം അതിജീവിച്ചാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്.

By newsten