Spread the love

ധാക്ക: ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയെ തകർത്ത് ബംഗ്ലാദേശ്. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് ഇന്ത്യയെ 41.2 ഓവറിൽ 186 റൺസിന് പുറത്താക്കി. 5 വിക്കറ്റ് വീഴ്‌ത്തിയ ഷകീബ് അൽ ഹസനും 4 വിക്കറ്റ് വീഴ്‌ത്തിയ ഇബാദത്ത് ഹുസൈനും ചേർന്നാണ് ഇന്ത്യയെ തകർത്തത്.

മുൻ നിര ബാറ്റ്സ്മാന്മാർ കൂട്ടത്തോടെ പരാജയപ്പെട്ടപ്പോൾ കെ എൽ രാഹുലിന്റെ ഒറ്റയാൾ പോരാട്ടമാണ് ഇന്ത്യയെ കരകയറ്റിയത്. 70 പന്തിൽ 73 റൺസ് ആണ് രാഹുൽ നേടിയത്. ഋഷഭ് പന്തിന് പകരം രാഹുലാണ് ഇന്ന് വിക്കറ്റ് കീപ്പറുടെ റോളിൽ. പന്തിന് പരിക്കേറ്റിട്ടും സഞ്ജുവിന് അവസരം നൽകാൻ ടീം മാനേജ്മെന്റ് തയ്യാറായില്ല.

By newsten