Spread the love

ദുബായ്: ദുബായിൽ സ്വകാര്യമേഖലയിൽ മലയാളം ഉൾപ്പെടെ 11 ഭാഷകളിൽ തൊഴിൽ കരാറുകളും രേഖകളും സമർപ്പിക്കാമെന്ന് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ അറിയിച്ചു. തൊഴിൽ കരാറുകളും തൊഴിൽ രേഖകളും സംബന്ധിച്ച വ്യക്തമായ അവബോധം തൊഴിലാളികൾക്ക് ലഭിക്കുന്നതിനാണ് വിവിധ ഭാഷകൾക്ക് അംഗീകാരം നൽകുന്നത്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ് എന്നീ ഭാഷകളും മന്ത്രാലയം അംഗീകരിച്ചിട്ടുണ്ട്.

അറബിക്, ഇംഗ്ലീഷ് ഭാഷകൾക്ക് പുറമെ മറ്റ് ഭാഷകളും തൊഴിൽ ഇടപാടുകൾക്കായി സ്വീകരിക്കും, ഇത് തൊഴിലാളികൾക്ക് വലിയ ആശ്വാസമാകും. തൊഴിലുടമകൾക്ക് നിയമനവും എളുപ്പമാകും. തൊഴിൽ കരാറുകളും അനുബന്ധ രേഖകളും തൊഴിൽ മന്ത്രാലയം അറബിയിലും ഇംഗ്ലീഷിലും അംഗീകരിച്ചു. ചട്ടങ്ങൾ അനുസരിച്ച്, ഇരു കക്ഷികളും ഒപ്പിട്ട തൊഴിൽ കരാറുകൾ മന്ത്രാലയം സാക്ഷ്യപ്പെടുത്തേണ്ടതുണ്ട്. നിയമമനുസരിച്ച് ഇതിന്റെ പകർപ്പ് സ്പോൺസർ തൊഴിലാളിക്ക് നൽകണം. 11 ഭാഷകളിൽ ഏതെങ്കിലും ഒന്നിലെ തൊഴിൽ കരാറുകളും നിയമനത്തിന് മുമ്പ് നൽകിയ ജോബ് ഓഫർ ഫോമും ലഭ്യമാകും. ബംഗാളി, ചൈനീസ്, ദാരി, ഹിന്ദി, മലയാളം, നേപ്പാളി, ശ്രീലങ്കൻ, തമിഴ്, ഉറുദു തുടങ്ങിയ ഭാഷകളിലെ തൊഴിൽ കരാറുകളും അനുബന്ധ രേഖകളും സമർപ്പിക്കാനും മന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്.

By newsten