Spread the love

നിവിൻ പോളി നായകനാകുന്ന ചിത്രത്തിൽ നയൻതാര വീണ്ടും നായികയായി എത്തുമെന്ന് റിപ്പോർട്ടുകൾ. നവാഗതരായ സന്ദീപ് കുമാറും ജോര്‍ജ് ഫിലിപ്പും സംവിധാനം ചെയുന്ന ‘ഡിയർ സ്റ്റുഡന്‍റ്സ്’ എന്ന ചിത്രത്തിലാണ് നയൻതാര നായികയായി എത്തുന്നത്. ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനമൊന്നും വന്നിട്ടില്ല.

ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്‍ത ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രത്തിൽ നിവിൻ പോളിയും നയൻതാരയും നേരത്തെ ഒന്നിച്ചഭിനയിച്ചിരുന്നു. നിവിൻ പോളി ഇപ്പോൾ ‘താര’ത്തിൽ അഭിനയിക്കുകയാണ്. വിനയ് ഗോവിന്ദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. താരം ഒരു കോമഡി ചിത്രമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത സാറ്റർഡേ നൈറ്റ് എന്ന ചിത്രത്തിലാണ് നിവിൻ പോളി അവസാനമായി അഭിനയിച്ചത്.  അജിത്ത് വിനായക ഫിലിംസിന്‍റെ ബാനറിൽ വിനായക അജിത്താണ് ചിത്രം നിർമ്മിക്കുന്നത്. നിവിൻ പോളിക്കൊപ്പം അജു വർ​ഗീസ്, സൈജു കുറുപ്പ്, സിജു വിത്സൺ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

By newsten