Spread the love

തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുന്നതിനായി ഫാക്ടറികളിൽ രാത്രി ഷിഫ്റ്റ് ചെയ്യാൻ ഒരു വനിതാ തൊഴിലാളിയെയും നിർബന്ധിക്കരുതെന്ന് യുപി സർക്കാർ. യോഗി ആദിത്യനാഥ് സർക്കാർ ഇത് സംബന്ധിച്ച് ഉത്തരവിറക്കി.

രേഖാമൂലമുള്ള സമ്മതമില്ലാതെ ഒരു സ്ത്രീ തൊഴിലാളിയും രാവിലെ ആറു മണിക്ക് മുമ്പും വൈകുന്നേരം 7 മണിക്ക് ശേഷവും ജോലി ചെയ്യാൻ ബാധ്യസ്ഥരല്ല. സർക്കാർ ഉത്തരവ് അനുസരിച്ച്, മേൽപ്പറഞ്ഞ സമയങ്ങളിൽ ജോലി ചെയ്യുകയാണെങ്കിൽ അധികൃതർക്ക് സൗജന്യ ഗതാഗതവും ഭക്ഷണവും മതിയായ മേൽനോട്ടവും നൽകേണ്ടതുണ്ട്.

ഉത്തരവ് പ്രകാരം, ഒരു വനിതാ തൊഴിലാളി രാവിലെ 6 മണിക്ക് മുമ്പും വൈകിട്ട് 7 മണിക്ക് ശേഷവും ജോലി ചെയ്യാൻ വിസമ്മതിച്ചാൽ, അവരെ സർവീസിൽ നിന്ന് പിരിച്ചുവിടില്ല. യുപി തൊഴിൽ വകുപ്പ് വെള്ളിയാഴ്ച രാത്രി വൈകിയാണ് സംസ്ഥാന ഉത്തരവ് പുറപ്പെടുവിച്ചത്. സംസ്ഥാനത്തെ എല്ലാ മില്ലുകളിലും ഫാക്ടറികളിലും സ്ത്രീ തൊഴിലാളികൾക്ക് സർക്കാർ ഇളവുകൾ നൽകിയിട്ടുണ്ട്.

By newsten