Spread the love

ലോകേഷ് കനകരാജ്-കമൽ ഹാസൻ ചിത്രം വിക്രമിനെ അഭിനന്ദിച്ച് തെലുങ്ക് നടൻ മഹേഷ് ബാബു. സൂപ്പർ ഹിറ്റ് തമിഴ് ചിത്രത്തെ അഭിനന്ദിച്ചുകൊണ്ട് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. സംവിധായകനെയും അഭിനേതാക്കളെയും മഹേഷ് അഭിനന്ദിക്കുകയും ചെയ്തു.

മഹേഷ് ബാബു വിക്രമിനെ ഒരു ന്യൂ ഏജ് കൾട്ട് ക്ലാസിക് എന്നാണ് വിശേഷിപ്പിച്ചത്. ലോകേഷ് കനകരാജിനെക്കുറിച്ച് സംസാരിക്കവെ അദ്ദേഹം പറഞ്ഞു, “ഈ സിനിമ എങ്ങനെ നിർമ്മിക്കപ്പെട്ടു എന്നറിയാൻ ഞാൻ നിങ്ങളെ ഉടൻ കാണാൻ ആഗ്രഹിക്കുന്നു. വിജയ് സേതുപതിയും ഫഹദ് ഫാസിലും ഒരു തീപ്പൊരി കാണിച്ചു .. അനിരുദ്ധ് ചിട്ടപ്പെടുത്തിയ ഗാനങ്ങൾ കുറച്ചുകാലം എൻറെ പ്ലേലിസ്റ്റിൽ ഉണ്ടാകും. കമൽ ഹാസൻറെ പ്രകടനത്തെക്കുറിച്ച് സംസാരിക്കാൻ തനിക്ക് യോഗ്യതയില്ലെന്ന് മഹേഷ് ബാബു ട്വീറ്റ് ചെയ്തു.

വിക്രം ഇന്ത്യയൊട്ടാകെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 400 കോടിയിലധികം രൂപയാണ് ചിത്രം ഇതുവരെ കളക്ട് ചെയ്തത്. നരേൻ, കാളിദാസ് ജയറാം, ചെമ്പൻ വിനോദ് ജോസ്, ഹരീഷ് ഉത്തമൻ, അർജുൻ ദാസ് എന്നിവർക്കൊപ്പം സൂര്യയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. റോളക്സ് എന്ന സൂര്യയുടെ കഥാപാത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. വിജയകരമായി ഓടിക്കൊണ്ടിരിക്കുന്ന ചിത്രം ഈ മാസം എട്ടിന് ഹോട്ട്സ്റ്റാറിൽ ഒ.ടി.ടി.യിൽ റിലീസ് ചെയ്യും.

By newsten