Spread the love

ആർ മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന റോക്കറ്ററി-ദ നമ്പി ഇഫക്റ്റിൻറെ ട്രെയിലറിന് പുതിയ റെക്കോർഡ്. ലോകത്തിലെ ഏറ്റവും വലിയ പരസ്യബോർഡായ ന്യൂ യോർക്കിലെ ടൈം സ്ക്വയറിലെ NASDAQ-ൽ ആർ മാധവൻറെയും നമ്പി നാരായണൻറെയും സാന്നിദ്ധ്യത്തിലാണ് ട്രെയിലർ പുറത്തിറക്കിയത്.

ആർ മാധവൻറെ ആദ്യ സംവിധാന സംരംഭമായ റോക്കറ്ററി തീയേറ്ററുകളിലെത്താനുള്ള തയ്യാറെടുപ്പിലാണ്. സിനിമയുടെ പ്രമോഷൻറെ ഭാഗമായി നമ്പി നാരായണനോടൊപ്പം അമേരിക്കയിൽ പര്യടനത്തിലായിരുന്നു മാധവൻ. ആ സമയത്താണ് ടെക്സസിലെ സ്റ്റാഫോർഡ് മേയർ സെസിൽ വില്ലിസ് ജൂൺ 3 നമ്പി ദേശീയ ദിനമായി പ്രഖ്യാപിച്ചത്.

75-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ ഈ ചിത്രം പ്രശംസ നേടി. ജൂൺ 3 എന്ന ദിവസം ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ പദ്മഭൂഷൻ നമ്പി നാരായണന്റെ പേരിൽ അദ്ദേഹത്തിന് ആദരവ് അർപ്പിക്കാൻ ആയി മാറ്റിവെക്കപ്പെടുമ്പോൾ റോക്കട്രി എന്ന ചിത്രത്തിനും അതൊരു അവിസ്മരണീയ നിമിഷമാണ്. നമ്പി നാരായണൻറെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ഈ ജീവചരിത്ര സിനിമയ്ക്ക് അന്താരാഷ്ട്ര തലത്തിൽ നിരവധി അംഗീകാരങ്ങൾ ലഭിക്കുന്നുണ്ട്.

By newsten