Spread the love

ഇലോണ്‍ മസ്കിന്‍റെ ഉടമസ്ഥതയിലുള്ള ന്യൂറാലിങ്ക് കോർപ്പറേഷൻ മനുഷ്യ മസ്തിഷ്കത്തിൽ ഘടിപ്പിക്കാവുന്ന ചിപ്പ് പരീക്ഷിക്കാൻ ഒരുങ്ങുന്നു. മസ്കിന്‍റെ സ്വപ്ന പദ്ധതികളിലൊന്നാണ് ന്യൂറാലിങ്ക് വികസിപ്പിക്കുന്ന ചിപ്പ്. ആറുമാസത്തിനകം മനുഷ്യരിൽ പരീക്ഷണം ആരംഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ബുധനാഴ്ച ന്യൂറാലിങ്ക് ഓഫീസിൽ നടന്ന യോഗത്തിലാണ് മസ്ക് ഇക്കാര്യം അറിയിച്ചത്.

മനുഷ്യ പരീക്ഷണങ്ങൾക്കായി യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനിൽ നിന്ന് ന്യൂറാലിങ്കിന് അംഗീകാരം ലഭിക്കേണ്ടതുണ്ട്. 2020ൽ മനുഷ്യരിൽ പരീക്ഷണം ആരംഭിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്ന പദ്ധതി വിവിധ കാരണങ്ങളാൽ വൈകുകയായിരുന്നു. ആദ്യ ഘട്ടത്തിൽ കാഴ്ചയും പേശികളുടെ ചലനശേഷിയും പുനഃസ്ഥാപിക്കാൻ ന്യൂറാലിങ്കിന്‍റെ ചിപ്പ് ഉപയോഗിക്കും.

കാഴ്ച വൈകല്യമുള്ളവരായി ജനിക്കുന്നവർക്ക് പോലും ചിപ്പ് ഘടിപ്പിച്ചാൽ കാഴ്ചകൾ കാണാൻ കഴിയുമെന്ന പ്രതീക്ഷയും മസ്ക് പങ്കുവച്ചു. ഒരു വർഷം മുമ്പ്, ഒരു പരുപാടിയിൽ ചിപ്പ് ഘടിപ്പിച്ച കുരങ്ങന്‍ കംപ്യൂട്ടര്‍ ഗെയിം കളിക്കുന്നത് ന്യൂറാലിങ്ക് കാണിച്ചിരുന്നു. 2016 ലാണ് ന്യൂറാലിങ്ക് പ്രവർത്തനം ആരംഭിച്ചത്.

By newsten