Spread the love

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് വിഷ്ണു ജി രാഘവ് സംവിധാനം ചെയ്ത വാശി നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയത് റെക്കോർഡ് തുകയ്ക്ക്. ചിത്രം തിയറ്റർ റിലീസ് പൂർത്തിയാക്കിയ ശേഷം നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിക്കും.

ഒടിടിപ്ലെ റിപ്പോർട്ട് അനുസരിച്ച്, ചിത്രം റെക്കോർഡ് വിലയ്ക്കാണ് വിറ്റത്. 10 കോടി രൂപയ്ക്കാണ് നെറ്റ്ഫ്ലിക്സ് ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയത്. ജൂൺ 17നാണ് ചിത്രം റിലീസ് ചെയ്തത്.

കീർത്തി സുരേഷും ടോവിനോ തോമസും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഒരു ഫാമിലി ഡ്രാമയാണ്. വർഷങ്ങൾക്ക് ശേഷമാണ് മലയാളത്തിൽ ഒരു മുഴുനീള കഥാപാത്രത്തെ കീർത്തി അവതരിപ്പിക്കുന്നത്. അനു മോഹൻ, ബൈജു സന്തോഷ്, റോണി ഡേവിഡ്, ജി സുരേഷ് കുമാർ, അനഘ നാരായണൻ എന്നിവരും അഭിനയിക്കുന്നു.

By newsten