Spread the love

ഷാരൂഖ് ഖാൻ നായകനായ ‘ജവാൻ’ പ്രഖ്യാപന സമയം മുതൽ വളരെയധികം ശ്രദ്ധ നേടിയിരുന്നു. ആറ്റ്ലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ ഹൈദരാബാദിൽ പുരോഗമിക്കുകയാണ്. ചിത്രത്തിൻെറ ഒടിടി അവകാശം വിറ്റഴിഞ്ഞതായി റിപ്പോർട്ടുകളുണ്ട്.

ജവാന്റെ സംപ്രേഷണാവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കി. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം 120 കോടി രൂപയ്ക്കാണ് നെറ്റ്ഫ്ലിക്സ് സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്. തിയേറ്റർ റിലീസിന് ശേഷം ചിത്രം ഒടിടിയിൽ റിലീസ് ചെയ്യും. ജവാൻ അടുത്ത വർഷം ജൂലൈയിൽ സ്ക്രീനുകളിൽ എത്തും.

ചിത്രത്തിൽ ഷാരൂഖ് ഖാനൊപ്പം നായികയായി എത്തുന്നത് നയന്‍താരയാണ്. ആറ്റ്ലിയുടെയും നയന്‍താരയുടെയും ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണ് ‘ജവാൻ’. റോ (റിസർച്ച് ആൻഡ് അനാലിസിസ് വിംഗ്) ഓഫീസറായി കിംഗ് ഖാൻ ചിത്രത്തിൽ വേഷമിടുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. കഥാപാത്രത്തിന് ഒന്നിലധികം പ്രത്യക്ഷപ്പെടലുകൾ ഉണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

By newsten