Spread the love

മലയാളത്തിൽ സിബിഐ സിനിമകൾ നിർമ്മിച്ച് വൻ ആരാധകവൃന്ദം സൃഷ്ടിച്ച ടീമാണ് കെ മധുവും എസ് എൻ സ്വാമിയും. മമ്മൂട്ടി സേതുരാമയ്യർ സിബിഐ ആയി എത്തിയ ചിത്രങ്ങളെല്ലാം വൻ ഹിറ്റായിരുന്നു. അഞ്ചാം ഭാഗമായ സി.ബി.ഐ 5 ദ ബ്രെയിൻ മെയ് ഒന്നിനാണ് പ്രദർശനത്തിനെത്തിയത്. ചിത്രത്തിന് സമ്മിശ്ര നിരൂപണങ്ങൾ ലഭിക്കുകയും ജൂൺ 12 ന് നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിക്കുകയും ചെയ്തു. ഇപ്പൊൾ നെറ്റ്ഫ്ലിക്സിന്റെ ഇന്ത്യ ടോപ്പ് 10 സിനിമകളുടെ പട്ടികയിൽ ഒന്നാമതെത്തിയിരിക്കുകയാണ് ചിത്രം. മലയാളത്തിനു പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും സിനിമ കാണാനാവും. ശിവകാർത്തികേയന്റെ ഡോൺ, ആർആർആർ എന്നിവയെ ചിത്രം പിന്തള്ളി . അഞ്ചാം ഭാഗം വന്നത് 16 വർഷത്തിനു ശേഷമാണ്.  രമേഷ് പിഷാരടി, ദിലീഷ് പോത്തൻ, ലിജോ ജോസ് പെല്ലിശ്ശേരി, സൗബിൻ ഷാഹിർ, ആശാ ശരത്, സായ്കുമാർ, രഞ്ജി പണിക്കർ എന്നിവരാണ് ചിത്രത്തിലെ താരങ്ങൾ. എസ്.എൻ. സ്വാമിയാണ് രചന നിർവഹിച്ചത്. മധു സംവിധാനം ചെയ്ത് പുറത്തിറങ്ങിയ സി.ബി.ഐ ചലച്ചിത്ര പരമ്പരയിലെ പ്രധാന കഥാപാത്രമാണ് സേതുരാമയ്യർ. സേതുരാമയ്യർ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്.

By newsten