അഴീക്കൽ തീരത്തോട് ചേർന്ന് പ്രൊപ്പല്ലറിൽ വല കുടുങ്ങി എൻജിൻ തകരാറിലായ ബോട്ട് അപകടത്തിൽ പെട്ടു. കോസ്റ്റൽ പൊലീസ് വേണ്ട സഹായം നൽകിയില്ലെന്നാണ് ബോട്ടിലെ ജീവനക്കാരുടെ പരാതി. പൊന്നാനിയിൽ നിന്ന് ബുധനാഴ്ച രാവിലെ പുറപ്പെട്ട ആയിഷ ഫിഷിങ് ബോട്ടാണ് രാത്രി 8 ഓടെ അപകടത്തിൽ പെട്ടത്. 4 പേരാണ് ബോട്ടിലുണ്ടായിരുന്നത്.