Spread the love

സ്റ്റോക്ക്‌ഹോം: ഡയമണ്ട് ലീഗില്‍ മികച്ച പ്രകടനവുമായി ഇന്ത്യയുടെ ഒളിംപിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവ് നീരജ് ചോപ്ര. സ്റ്റോക്ക്‌ഹോമില്‍ നടന്ന ഡയമണ്ട് ലീഗില്‍ രണ്ടാം സ്ഥാനത്താണ് നീരജ് ഫിനിഷ് ചെയ്തത്.

തുടർന്ന് നീരജ് സ്വന്തം പേരിലുള്ള ദേശീയ റെക്കോർഡ് തകർത്തു. ജൂൺ 14ന് നടന്ന പാവോ നുര്‍മി ഗെയിംസില്‍ സ്ഥാപിച്ച 89.30 മീറ്റർ എന്ന റെക്കോർഡാണ് നീരജ് മറികടന്നത്. സ്റ്റോക്ക്ഹോമിലെ ആദ്യ ശ്രമത്തിൽ 89.94 മീറ്ററാണ് നീരജ് നേടിയത്. 

90 മീറ്റർ എന്ന സ്വപ്നം നീരജിൽ നിന്ന് ഇഞ്ചുകൾ മാത്രം അകലെയായിരുന്നു. തുടർന്നുള്ള അഞ്ച് ശ്രമങ്ങളിൽ നീരജ് 84.37 മീറ്റർ, 87.46 മീറ്റർ, 86.67 മീറ്റർ, 86.84 മീറ്റർ എന്നിവ നേടി. ലോക ചാമ്പ്യൻ ആൻഡേഴ്സൺ പീറ്റേഴ്സ് 90.31 മീറ്റർ എറിഞ്ഞാണ് ഒന്നാമതെത്തിയത്. 

By newsten