ദുബായ്: ഭർത്താവും സംവിധായകനുമായ വിഗേഷ് ശിവന് ജന്മദിനത്തിൽ സര്‍പ്രൈസ് ഒരുക്കി നയന്‍താര. ബുർജ് ഖലീഫയ്ക്ക് സമീപം സ്വപ്നതുല്യമായ രീതിയിലാണ് ജന്മദിനം ആഘോഷിച്ചത്. വിഘ്നേഷിന്റെ അമ്മയും സഹോദരിയും അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും ജന്മദിനാഘോഷത്തിൽ പങ്കെടുത്തു.
ഇതിന്റെ ചിത്രങ്ങൾ വിഗേഷ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. “സ്നേഹം നിറഞ്ഞ കുടുംബാംഗങ്ങള്‍ക്കൊപ്പം മനസുനിറഞ്ഞ പിറന്നാള്‍ ആഘോഷം. എന്റെ തങ്കമായ ഭാര്യ അതിശയിപ്പിക്കുന്ന സര്‍പ്രൈസ് ആണ് ഒരുക്കിയത്. ബുര്‍ജ് ഖലീഫയ്ക്ക് താഴെ നിന്ന് സ്വപ്നസമാനമായ പിറന്നാള്‍. അതും എന്റെ പ്രിയപ്പെട്ടവര്‍ക്കൊപ്പം. ഇതില്‍ കൂടുതല്‍ എന്തുവേണം. ഈ നല്ല നിമിഷങ്ങള്‍ തന്ന ദൈവത്തിന് നന്ദി” വിഘ്നേഷ് ശിവൻ ചിത്രങ്ങൾക്കൊപ്പം കുറിച്ചു.
മൂന്ന് ജൻമദിന കേക്കുകളാണ് വിഘ്നേഷിനായി തയ്യാറാക്കിയത്. അമ്മയുടെ പിറന്നാള്‍ കേക്കില്‍ ‘ആശംസകള്‍ മകനേ’ എന്നും സുഹൃത്തുക്കളുടെ കേക്കില്‍ ‘ആശംസകള്‍ വിക്കി സര്’ എന്നും എഴുതിയപ്പോള്‍ ‘ആശംസകള്‍ മൈ ഉലകം’ എന്നായിരുന്നു നയന്‍താര ഒരുക്കിയ കേക്കിലെ ആശംസ.