റെക്കോർഡ് വിൽപ്പനയുമായി മീഷോ. നവരാത്രിയോടനുബന്ധിച്ച അഞ്ച് ദിവസത്തെ ഉത്സവ സീസൺ വിൽപ്പനയുടെ ആദ്യ ദിവസമായ വെള്ളിയാഴ്ച 87.6 ലക്ഷം ഓർഡറുകളാണ് മീഷോക്ക് ലഭിച്ചത്. ഇതിലൂടെ ബിസിനസിൽ 80 ശതമാനം വർദ്ധനവുണ്ടായി.
സോഫ്റ്റ് ബാങ്ക് പിന്തുണയുള്ള ഇ-കൊമേഴ്സ് സ്ഥാപനമായ മീഷോ കഴിഞ്ഞ ദിവസം ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു. ആദ്യ ദിവസം തന്നെ ഓർഡറുകളിൽ 85 ശതമാനവും നഗരങ്ങളിൽ നിന്നാണെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു. പ്രധാന ഉത്സവ വിൽപ്പന ഇവന്‍റിന്‍റെ ആദ്യ ദിവസം 87.6 ലക്ഷം ഓർഡറുകളാണ് മീഷോ നേടിയത്. മീഷോ മെഗാ ബ്ലോക്ക്ബസ്റ്റർ സെയിലിന്‍റെ നേട്ടമാണിത്. ഒരു ദിവസം കമ്പനി രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന ഓർഡറാണിത്. ആദ്യ ദിവസം മുതൽ ഏകദേശം 80 ശതമാനം വർദ്ധനവ് ഉണ്ടായി,” – പ്രസ്താവനയിൽ പറയുന്നു.
ജാംനഗർ, ആലപ്പുഴ, ചിന്ദ്വാര, ദവെൻഗരെ, ഹസൻ, ഗോപാൽഗഞ്ച്, ഗുവാഹത്തി, സിവാൻ, തഞ്ചാവൂർ, അംബികാപൂർ എന്നിവയുൾപ്പെടെ രാജ്യത്തിന്‍റെ വിവിധ കോണുകളിൽ നിന്ന് ഓർഡറുകൾ ലഭിച്ചതായി കമ്പനി അറിയിച്ചു. ഏറ്റവും കുറഞ്ഞ വിലയിൽ ഏകദേശം 6.5 കോടി സജീവ ഉൽപ്പന്നങ്ങളുടെ വിപുലമായ ശേഖരമാണ് മീഷോയ്ക്കുള്ളത്. ഫാഷൻ, ബ്യൂട്ടി ആൻഡ് പേഴ്സണൽ കെയർ, ഹോം ആൻഡ് കിച്ചൺ, ഇലക്ട്രോണിക് ആക്സസറികൾ എന്നിവയാണ് ആദ്യ ദിവസം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ഇനങ്ങൾ. സാരി മുതൽ അനലോഗ് വാച്ചുകൾ, ജ്വല്ലറി സെറ്റുകൾ, മൊബൈൽ കേസുകൾ, കവറുകൾ, ബ്ലൂടൂത്ത് ഹെഡ്ഫോണുകൾ, ചോപ്പറുകൾ, പീലറുകൾ എന്നിവ വരെ പല ഉപഭോക്താക്കളും വാങ്ങുന്നതായി റിപ്പോർട്ടുകളുണ്ട്. എംഎസ്എംഇകളെ ശാക്തീകരിക്കുന്നതിനൊപ്പം, മീഷോ അതിന്‍റെ വൈവിധ്യമാർന്ന ഉപഭോക്താക്കളുടെ സാമ്പത്തിക സ്ഥിതിയും പരിഗണിക്കുന്നുണ്ട്.