Spread the love

മുന്‍ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനും ക്രിക്കറ്റ് താരവുമായ നവജ്യോത് സിംഗ് സിദ്ദു പട്യാല സെൻട്രൽ ജയിലിൽ ഗുമസ്തനായി ജോലി ചെയ്യും. 1988 ലെ ഒരു വാഹനാപകടക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലില്‍ പ്രവേശിച്ച പിന്നാലെയാണ് പുതിയ വാര്‍ത്ത പുറത്തുവരുന്നത്.

ഒരു തടവുകാരൻ ആയതിനാൽ ജയിലിനുള്ളിൽ തന്നെ ആവും ജോലി. സെല്ലിൽ നിന്ന് പുറത്തിറങ്ങാൻ അനുവാദമില്ലാത്തതിനാൽ എല്ലാ ഫയലുകളും ജയിലിനുള്ളിൽ എത്തിക്കും.

സിദ്ദുവിൻ മൂന്ന് മാസത്തെ പരിശീലനം നൽകുമെന്നും കോടതി വിധികൾ എങ്ങനെ ചുരുക്കാമെന്നും ജയിൽ രേഖകൾ എങ്ങനെ ക്രോഡീകരിക്കാമെന്നും പഠിപ്പിക്കുമെന്നും ജയിൽ അധികൃതർ അറിയിച്ചു.

By newsten