അന്തരിച്ച നടനും സംവിധായകനുമായ പ്രതാപ് പോത്തനെ അനുസ്മരിച്ച് സംവിധായകൻ ലാൽ ജോസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ലാൽ ജോസ് പ്രതാപ് പോത്തനെ അനുസ്മരിച്ചത്. യുവത്വത്തിന്റെ ചിതറിക്കിടക്കുന്ന എന്റെ ഹീറോ എന്നാണ് പ്രതാപ് പോത്തനെ ലാൽ ജോസ് വിശേഷിപ്പിച്ചത്.
അയാളും ഞാനും തമ്മിലുളള ബന്ധം എന്റെ കൗമാരകാലത്ത് തുടങ്ങിയതാണ്. യൗവ്വനത്തിന്റെ ചിതറിക്കിടക്കുന്ന എന്റെ ഹീറോയായിരുന്നു ആ മനുഷ്യൻ. ഒരു സ്വപ്നം പോലെ മനോഹരമായ ഒരു അനുഭവമായിരുന്നു അദ്ദേഹം പിന്നീട് എന്റെ സിനിമയിൽ ഡോ. സാമുവൽ ആയി മാറിയത്. ഒരുപാട് നല്ല ഓർമ്മകൾ അവശേഷിപ്പിച്ചു കൊണ്ടു അവൻ പോയി.
ലാൽ ജോസ് സംവിധാനം ചെയ്ത ‘അയാളും ഞാനും തമ്മിൽ’ചിത്രം 2012 ലാണ് പുറത്തിറങ്ങിയത്. പൃഥ്വിരാജും പ്രതാപ് പോത്തനുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിൽ ഡോക്ടർ സാമുവൽ എന്ന പ്രതാപ് പോത്തന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.