Spread the love

മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നഞ്ചിയമ്മയ്ക്ക് ലഭിച്ചതിനെ വിമർശിച്ച് സംഗീതജ്ഞൻ ലിനു ലാൽ. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് വിയോജിപ്പ് പ്രകടിപ്പിച്ചത്. കുട്ടിക്കാലം മുതലേ സംഗീതത്തെ തങ്ങളുടെ ജീവിതമായി കണ്ടിട്ടുള്ള നിരവധി പേരുണ്ടെന്നും അവർക്ക് അവാർഡ് നൽകണമായിരുന്നുവെന്നും ലിനു പറയുന്നു. 

ഒരു മാസം അനുവദിച്ചാലും നഞ്ചിയമ്മയ്ക്ക് ഒരു സാധാരണ പാട്ട് പഠിച്ച് പാടാൻ കഴിയില്ല. നഞ്ചിയമ്മയ്ക്ക് അവാർഡ് നൽകാനുള്ള തീരുമാനം സംഗീതത്തെ ജീവിതമായി കാണുന്നവർക്ക് അപമാനമായി തോന്നുമെന്ന് അദ്ദേഹം വീഡിയോയിൽ പറയുന്നു. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഗാനത്തിന് നഞ്ചിയമ്മയ്ക്ക് പ്രത്യേക ജൂറി പരാമർശം ആയിരുന്നു നല്‍കേണ്ടിയിരുന്നതെന്നും ലിനു പറയുന്നു. ലിനുവിന്‍റെ അഭിപ്രായങ്ങളെ പലരും പിന്തുണയ്ക്കുകയും വിമർശിക്കുകയും ചെയ്തിട്ടുണ്ട്.

By newsten