വിനീത് ശ്രീനിവാസൻ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’. അഭിനവ് സുന്ദർ നായക് ആണ് ചിത്രം സംവിധാനം ചെയ്തത്. വിനീത് ശ്രീനിവാസൻ ചിത്രത്തിൽ വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടുന്ന ചിത്രം തമിഴിലേക്കും റീമേക്ക് ചെയ്യുമെന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ.
തമിഴ് റീമേക്ക് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ല. പ്രേക്ഷകര്‍ക്ക് നന്ദി പറയാൻ എത്തിയപ്പോള്‍ ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ച് വിനീത് ശ്രീനിവാസൻ അറിയിച്ചിരുന്നു. ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’ നവംബർ 11നാണ് റിലീസ് ചെയ്തത്.
ജോയ് മൂവി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ അജിത് ജോയിയാണ് ചിത്രം നിർമ്മിച്ചത്. വിമൽ ഗോപാലകൃഷ്ണനും സംവിധായകനും ചേർന്നാണ് ചിത്രത്തിന്‍റെ രചന നിർവഹിച്ചിരിക്കുന്നത്. വിനീത് ശ്രീനിവാസനു പുറമേ സുരാജ് വെഞ്ഞാറമൂട്, സുധി കോപ്പ, തന്‍വി റാം, ജഗദീഷ്, മണികണ്ഠന്‍ പട്ടാമ്പി, ബിജു സോപാനം, ജോര്‍ജ് കോര, ആര്‍ഷ ചാന്ദിനി നോബിള്‍ ബാബു തോമസ്, അല്‍ത്താഫ് സലിം, റിയ സൈറ, രഞ്ജിത്ത് ബാലകൃഷ്‍ണന്‍, സുധീഷ്, വിജയന്‍ കാരന്തൂര്‍ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.