Spread the love

ന്യൂഡൽഹി: സ്മാർട്ട്ഫോൺ ബ്രാൻഡായ മോട്ടറോള തങ്ങളുടെ ബജറ്റ് ഫോൺ ‘മോട്ടോ ജി 72’ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 108 എംപി ക്യാമറയും 10 ബിറ്റ് ബില്യൺ കളർ പോലെഡ് ഡിസ്‌പ്ലേയും ഉൾക്കൊള്ളുന്നതാണ് ഫോൺ.

മെറ്റിയോറൈറ്റ് ഗ്രേ, പോളാർ ബ്ലൂ എന്നീ രണ്ട് കളറുകളിലാണ് ഫോൺ എത്തുന്നത്. മീഡിയടെക് ഹീലിയോ ജി 99 പ്രോസസറാണ് പുതിയ സ്മാർട്ട്ഫോണിന് കരുത്തേകുന്നത്.

5000 എംഎഎച്ച് ബാറ്ററിയും 30 വാട്ട് ടർബോപവർ ചാർജറും ഉണ്ടാകും. 18,999 രൂപയ്ക്ക് പുറത്തിറക്കിയ മോട്ടോ ജി 72 6 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്‍റിൽ 14,999 രൂപയ്ക്ക് ഫ്ലിപ്കാർട്ടിൽ ലഭ്യമാണ്.

By newsten