Spread the love

അഫ്​ഗാനിസ്ഥാൻ ടി20 ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മൊഹമ്മദ് നബി രാജി വച്ചു. ഒരു മത്സരം പോലും ജയിക്കാതെ അഫ്ഗാനിസ്ഥാൻ ടി20 ലോകകപ്പിൽ നിന്ന് പുറത്തായതിന് പിന്നാലെയാണ് നബിയുടെ പ്രഖ്യാപനം. ട്വിറ്ററിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ ഒരു വർഷമായി ടീം നടത്തുന്ന തയ്യാറെടുപ്പുകൾ മികച്ചതല്ലെന്നും നബി പ്രസ്താവനയിൽ പറഞ്ഞു. ടീം മാനേജ്മെന്‍റും സെലക്ഷൻ കമ്മിറ്റിയും താനും തമ്മിൽ പല വിഷയങ്ങളിലും അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നെന്നും ഇത് ടീമിന്‍റെ സന്തുലിതാവസ്ഥയെ ബാധിച്ചുവെന്നും നബി വെളിപ്പെടുത്തി.

ടി20 ലോകകപ്പിൽ കളിച്ച മൂന്ന് മത്സരങ്ങളിലും ഇംഗ്ലണ്ട്, ശ്രീലങ്ക, ഓസ്ട്രേലിയ എന്നീ ടീമുകളോട് അഫ്ഗാനിസ്ഥാൻ തോറ്റിരുന്നു. ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തിൽ അഫ്ഗാനിസ്ഥാൻ തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്. അതേസമയം, അയർലൻഡിനും ന്യൂസിലൻഡിനുമെതിരായ അഫ്ഗാനിസ്ഥാന്‍റെ മത്സരങ്ങൾ മഴയെ തുടർന്ന് റദ്ദാക്കുകയായിരുന്നു.

By newsten