നരേന്ദ്ര മോദി സർക്കാരിൽ ഏറ്റവും സ്വീകാര്യനായ മന്ത്രി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗെന്ന് സർവേ. മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ എട്ട് വർഷം പൂർത്തിയാക്കുമ്പോൾ എൻഡിഎ വോട്ടർമാർക്കിടയിലും എൻഡിഎ ഇതര വോട്ടർമാർക്കിടയിലും ഐഎഎൻഎസ്-സി വോട്ടർ സർവ്വേയിൽ രാജ്നാഥ് സിംഗ് ഒന്നാമതെത്തി.
ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയാണ് രണ്ടാം സ്ഥാനത്ത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും വിദേശകാര്യമന്ത്രി എസ് ജയശങ്കറും മൂന്നാം സ്ഥാനത്താണ്. അമിത് ഷാ ബിജെപിക്കിടയിൽ ജനപ്രിയനാണെങ്കിലും പ്രതിപക്ഷ രാഷ്ട്രീയത്തിലുള്ളവർക്കിടയിൽ എസ് ജയശങ്കർ സ്വീകാര്യനാണ്.
പട്ടികജാതി വിഭാഗത്തിൽ വനിതാ ശിശുവികസന മന്ത്രി സ്മൃതി ഇറാനി, മുന്നോക്ക ഹിന്ദുക്കൾ, മുസ്ലിങ്ങൾ, സിഖുകാർ എന്നിവരിൽ രാജ്നാഥ് സിംഗ്, ക്രിസ്ത്യാനികളിൽ നിതിൻ ഗഡ്കരി, വീട്ടമ്മമാരിൽ ജൽ ശക്തി മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്ത് എന്നിവർക്കാണ് പിന്തുണ.