Spread the love

പ്രമുഖ ഒടിടി കമ്പനികൾ, ചെറിയ ഇടത്തരം മലയാളം, തമിഴ് സിനിമകൾ വാങ്ങുന്നത് നിർത്തുന്നു. ഇത്തരം സിനിമകൾ പുറത്തിറങ്ങുമ്പോൾ നൽകേണ്ട ഭീമമായ വിലയും കാഴ്ചക്കാരുടെ എണ്ണത്തിലുണ്ടായ കുറവുമാണ് ഇത്തരമൊരു നീക്കത്തിന് പിന്നിലെന്ന് സിനിമാ നിരീക്ഷകൻ ശ്രീധർ പിള്ള പറയുന്നു. നിക്ഷേപത്തിൽ ആദായമില്ലെന്നും കാഴ്ചക്കാരുടെ എണ്ണത്തിൽ കുറവുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നിരുന്നാലും, തിയേറ്റർ റിലീസിന് ശേഷം, ഇത്തരം ചിത്രങ്ങൾ ഒടിടിയിൽ സ്ട്രീം ചെയ്യുമെന്ന് കമ്പനികൾ അറിയിച്ചു.

ട്വിറ്ററിലൂടെയാണ് ഈ വിവരം പങ്കുവെച്ചത്. തിയേറ്റർ റിലീസിനു ശേഷം ചിത്രം വിജയമായാലും പരാജയമായാലും ഒടിടിയിൽ പ്രദർശിപ്പിക്കും. എന്നാൽ വിജയപരാജയത്തിന്റെ അടിസ്ഥാനത്തിൽ തുക തീരുമാനിക്കുമെന്നാണ് കണക്കുകൂട്ടലുകൾ. ചെറുകിട ഇടത്തരം തമിഴ്, മലയാളം സിനിമകളുടെ നേരിട്ടുള്ള ഒടിടി റിലീസ് പ്രധാന ഒടിടി പ്ലാറ്റ്ഫോമുകൾ നിർത്തലാക്കിയതായി അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. സിനിമയ്ക്ക് നൽകേണ്ട ഉയർന്ന തുകയാണ് ഇതിന് കാരണം. കാഴ്ചക്കാരുടെ എണ്ണത്തിലുണ്ടായ കുറവും നിക്ഷേപങ്ങളിൽ നിന്നുള്ള വരുമാനത്തിലെ കുറവും കണക്കിലെടുത്താണ് തീരുമാനം. ഇപ്പോൾ തീയേറ്ററുകളിൽ റിലീസ് ചെയ്യുന്ന ചിത്രങ്ങൾക്ക് മുൻഗണന നൽകിയാണ് ഇപ്പൊൾ സിനിമകൾ പ്രദർശിപ്പിക്കുന്നത്.

ഇതേക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല. ഒടിടി റിലീസിനായി ധാരാളം ആരാധകരുള്ള സമയമാണിത്. മലയാളത്തിൽ ‘പുഴു’, ‘ജനഗണമന’, ‘ഒരു തത്വിക അവലോകനം’, ‘നൈറ്റ് ഡ്രൈവ്’ എന്നിവയാണ് ഒടിടി റിലീസിനൊരുങ്ങിയ ചിത്രങ്ങൾ.

By newsten