Spread the love

ഈ സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ (മാർച്ച് 2023) തങ്ങളുടെ ഐതിഹാസികമായ 800 സിസി പെട്രോൾ എഞ്ചിൻ നിർത്തലാക്കാൻ തീരുമാനിച്ച് മാരുതി സുസുക്കി. 1983ൽ ബ്രാൻഡ് പുറത്തിറക്കിയ മാരുതി 800 അല്ലെങ്കിൽ സുസുക്കി ഫ്രണ്ടെ SS80 മോഡലിന്റെ കീഴിൽ അവതരിപ്പിച്ച ഈ എഞ്ചിൻ തലമുറ മാറ്റങ്ങളിലൂടെ ഇന്ന് ആൾട്ടോയിൽ വരെ എത്തി നിൽക്കുകയാണ്. നാല് പതിറ്റാണ്ട് പഴക്കമുള്ള ഈ എഞ്ചിൻ വരാനിരിക്കുന്ന മലിനീകരണ മാനദണ്ഡങ്ങൾക്കും പരിമിതികൾക്കും അടിസ്ഥാനമാക്കിയാണ് വിടപറയാൻ ഒരുങ്ങുന്നത്. അതോടൊപ്പം ഡിമാന്റിലുണ്ടായ ഇടിവും 800 സിസി എഞ്ചിൻ നിർത്തലാക്കാൻ കാരണമായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ത്രീ സിലിണ്ടർ, 796 സിസി പെട്രോൾ എഞ്ചിൻ 2023 സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ വിടപറയാൻ ഒരുങ്ങുമ്പോൾ ഇനി മുതൽ 1.0 ലിറ്റർ എഞ്ചിനിലായിരിക്കും മാരുതി സുസുക്കി ശ്രദ്ധ കേന്ദ്രീകരിക്കുക.

By newsten