ഒരുമാസം മുമ്പാണ് മാരുതി സുസുക്കി രാജ്യത്തെ ഏറ്റവും താങ്ങാനാവുന്ന വിലയുള്ള ഹാച്ച്ബാക്ക് ആയ അള്‍ട്ടോയുടെ മൂന്നാം തലമുറ പതിപ്പ് അള്‍ട്ടോ കെ10 അവതരിപ്പിച്ചത്. ഇപ്പോഴിതാ, ഉത്സവ സീസണിനിടയിൽ, ഹാച്ച്ബാക്കിൽ വൻ കിഴിവ് പ്രഖ്യാപിച്ചിരിക്കുകയാണ് മാരുതി സുസുക്കി എന്നാണ് റിപ്പോര്‍ട്ട്.
25,000 രൂപ കിഴിവാണ് പുതിയ K10-ന് മാരുതി സുസുക്കി വാഗ്ദാനം ചെയ്യുന്നത്. അതേസമയം ആൾട്ടോ 800cc ഹാച്ച്ബാക്കിന് 29000 രൂപയുടെ ആനുകൂല്യം ലഭിക്കും. അടുത്തിടെ പുറത്തിറക്കിയ ഒരു കാർ ഇത്തരമൊരു സ്കീമിൽ വളരെ നേരത്തെ ഉൾപ്പെടുത്തുന്നത് മാരുതി സുസുക്കിയെ സംബന്ധിച്ച് വളരെ അപൂർവമാണ് എന്നാണ് റിപ്പോര്‍ട്ടുകൾ.