മഹാബലിപുരം : നടി നയൻ താരയുടെയും സംവിധായകനും നിർമ്മാതാവുമായ വിഘ്നേഷ് ശിവന്റെയും വിവാഹത്തിന്റെ എക്സ്ക്ലൂസീവ് ചിത്രങ്ങൾ പുറത്ത്. ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിനാണ് വിവാഹത്തിൻ്റെ ചിത്രീകരണാവകാശം. അതിനാൽ വിവാഹച്ചടങ്ങിൻ്റെ ചിത്രങ്ങൾ അപൂർവമായി മാത്രമേ പുറത്തുവരുന്നുള്ളൂ.
ചെന്നൈയ്ക്കടുത്തുള്ള മഹാബലിപുരത്തെ റിസോർട്ടിലാണ് ചടങ്ങുകൾ നടന്നത്. കുടുംബാംഗങ്ങൾ, അടുത്ത ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവർ മാത്രമേ വിവാഹത്തിൽ പങ്കെടുത്തുളളൂ. ഷാരൂഖ് ഖാനും രജനികാന്തും വിവാഹച്ചടങ്ങിൽ പങ്കെടുത്തിട്ടുണ്ട്. ചടങ്ങിന്റെ വേദിയിലേക്ക് മാധ്യമങ്ങളെ പോലും പ്രവേശിപ്പിച്ചിട്ടില്ല. സംവിധായകൻ ഗൗതം മേനോനാണ് വിവാഹ ചടങ്ങുകൾ സംവിധാനം ചെയ്തത്.