ഇക്കാലത്ത്, വ്യത്യസ്തനാകാൻ ആഗ്രഹിക്കാത്തവരായി ആരുമില്ല. വിവാഹ വേളയിൽ പോലും അത്തരം പുതുമകൾ പരീക്ഷിക്കാൻ ദമ്പതികൾ തയ്യാറാണ്. മഹാരാഷ്ട്രയിലെ ഒരു വധൂവരന്മാർ ആരും ചെയ്യാൻ ധൈര്യപ്പെടാത്ത എന്തെങ്കിലും ചെയ്യാനാണ് തയ്യാറായത്. അത് മറ്റൊന്നുമല്ല, പൂക്കൾകൊണ്ടുള്ള വരണമാല്യത്തിന് പകരം പലതരം പാമ്പുകളെയാണ് അവർ കഴുത്തിൽ അണിയിച്ചത്. ഈ വിചിത്രമായ സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.