Spread the love

കൊച്ചി: മലയാളത്തിന്‍റെ പ്രിയതാരം മഞ്ജു വാര്യർക്ക് കേന്ദ്ര സർക്കാർ അംഗീകാരം. കേന്ദ്ര ധനമന്ത്രാലയത്തിൽ നിന്നാണ് താരത്തിന് ഈ അംഗീകാരം ലഭിച്ചത്. കൃത്യമായി നികുതി അടയ്ക്കുന്നവർക്ക് കേന്ദ്രസർക്കാർ നൽകുന്ന സർട്ടിഫിക്കറ്റാണ് താരത്തിന് ലഭിച്ചത്.

സച്ചിൻ ടെണ്ടുൽക്കർ ഉൾപ്പെടെയുള്ള പ്രമുഖ താരങ്ങൾക്ക് ഈ അംഗീകാരം മുമ്പും ലഭിച്ചിട്ടുണ്ട്. രാജ്യത്തിന് വേണ്ടി കൃത്യമായി നികുതി അടച്ച് മികച്ച മാതൃകയാണ് താരം ഒരുക്കിയിരിക്കുന്നത്.

തല അജിത്തിന്‍റെ നായികയായിട്ടാണ് മഞ്ജു വാര്യർ ഇപ്പോൾ അഭിനയിക്കുന്നത്. വലിയ പ്രോജക്ടുകളാണ് താരത്തിനായി ഇപ്പോൾ ഒരുങ്ങുന്നത്.

By newsten