ഉത്തർപ്രദേശ്: ഉത്തർ പ്രദേശിലെ മലിഹാബാദിലെ ഒരു ചെറിയ പട്ടണം. 300 ഇനം മാമ്പഴങ്ങൾ കൃഷി ചെയ്യുന്ന ഒരു മാമ്പഴത്തോട്ടമുണ്ടവിടെ. സൂര്യോദയത്തിന് മുമ്പ് എത്തിയാൽ, അവിടെ ഒരു പഴയ തോട്ടക്കാരൻ ഉണ്ടാകും. അദ്ദേഹം ഓരോ മാവിന്റെയും അടുത്ത് ചെന്ന് അവയെ തലോടുകയും ഇലകളിൽ ചുംബിക്കുകയും ചെയ്യും. പഴങ്ങൾ പഴുത്തതാണോ എന്ന് നോക്കും, അദ്ദേഹത്തിൻ്റെ കണ്ണുകൾ സന്തോഷത്താൽ തിളങ്ങും. അദ്ദേഹത്തിന്‍റെ പേര് കലീം ഉള്ളാ ഖാൻ അഥവാ ‘മാംഗോ മാൻ ഓഫ് ഇന്ത്യ എന്നാണ്.
ലഖ്നൗവിൽ നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള കലീം ഉള്ളാ ഖാന്‍റെ മാമ്പഴത്തോട്ടത്തിൽ 300 ലധികം ഇനം പഴങ്ങൾ വളരുകയും തഴച്ചുവളരുകയും ചെയ്യുന്നു. അവയിൽ പലതും അദ്ദേഹം തന്നെ വികസിപ്പിച്ചെടുത്തവയാണ്. സച്ചിൻ ടെണ്ടുൽക്കർ, അഖിലേഷ് യാദവ്, ഐശ്വര്യ റായ് എന്നിവരുടേത് ഉൾപ്പെടെ വിവിധ പേരുകളിലുള്ള പഴങ്ങൾ കലീം ഉല്ലയുടെ തോട്ടത്തിലെ ഒരൊറ്റ ഒട്ടുമാവില്‍ നിൽക്കുന്നു. “പതിറ്റാണ്ടുകളായി ചുട്ടുപൊള്ളുന്ന വെയിലിൽ കഠിനാധ്വാനം ചെയ്തതിനുള്ള എന്റെ സമ്മാനമാണിത്” 82 കാരനായ കലീം ഉള്ളാ പറഞ്ഞു.
നഗ്നനേത്രങ്ങൾക്ക് ഇത് ഒരു വൃക്ഷം മാത്രമാണ്, പക്ഷേ മനസ്സുകൊണ്ട് നോക്കിയാൽ അത് ഒരു പൂന്തോട്ടവും ലോകത്തിലെ ഏറ്റവും വലിയ മാമ്പഴ കോളേജും പോലെ തോന്നാം. അതിനെ ഇന്ത്യയുടെ ഐക്യത്തിന്‍റെ പ്രതീകം എന്ന് വിളിക്കുന്നതിൽ തെറ്റില്ല. ഒരുപക്ഷേ, പ്രധാനമന്ത്രി നരേന്ദ്ര മോദിയും കലീം ഉള്ളാ ഖാൻ എന്ന വ്യക്തിയെ അറിഞ്ഞിരിക്കും. രാജ്യം പത്മഭൂഷൺ നൽകി ആദരിച്ച സ്വതന്ത്ര കർഷകനാണ് അദ്ദേഹം. നരേന്ദ്ര മോദി അധികാരത്തിൽ വന്ന ഉടൻ തന്നെ കലീം ഉള്ള ഒരു പ്രത്യേക തരം മാമ്പഴം വികസിപ്പിച്ചെടുത്തു. അതിന് അദ്ദേഹം നരേന്ദ്ര മോദി എന്നാണ് പേര് നൽകിയത്.