അതിജീവിതയെ വേട്ടയാടാനാണ് പ്രതിപക്ഷ നേതാവും കൂട്ടരും ശ്രമിക്കുന്നതെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. എല്ലാ സ്ത്രീകളുടെയും സുരക്ഷ ഞ്ങ്ങൾ ഉറപ്പാക്കുന്നുവെന്നും ഇടത് നേതാക്കൾ അതിജീവിതയ്ക്കെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നും യു.ഡി.എഫ് സ്ത്രീകളെ വേട്ടയാടുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇത് യു.ഡി.എഫിൻറെ പതനത്തെയാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എറണാകുളത്ത് തൃക്കാക്കര തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.