Spread the love

 

കോട്ടയം: കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 19 കേസുകളിലെ പ്രതിയായ അരുൺ ഗോപനെന്ന കുപ്രസിദ്ധ ഗുണ്ട നടത്തിയ ആരോപണങ്ങൾ പോലീസ് ഉദ്യോഗസ്ഥരെ കുടുക്കാനെന്നു സൂചന. ഗുണ്ട നടത്തിയ ആരോപണങ്ങൾ പോലീസിന്റെയാകെ മനോവീര്യം കെടുത്തി. ജില്ലയിലെ ചില പോലീസുകാരുമായി തനിക്കു ബന്ധമുണ്ടെന്നാണ് ഗുണ്ട നടത്തിയ വെളിപ്പെടുത്തൽ

ഈ വെളിപ്പെടുത്തലിൽ പരാമർശിച്ചിരിക്കുന്ന ഡി വൈ എസ് പി യും സി ഐ യുമാണ് ഇയാൾക്കെതിരെ കാപ്പ ചുമത്തുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുന്നതിനായി റിപ്പോർട്ട്‌ നൽകിയിരിക്കുന്നതെന്നതാണ് വസ്തുത.ഗുണ്ട ഹണി ട്രാപ് കേസിൽ പ്രതിയാകുകയും പോലീസിന് പിടികിട്ടാതെ വരുകയും ചെയ്തപ്പോൾ ഇയാൾ wanted ക്രിമിനലാണെന്നും ഇയാളെ കണ്ടു കിട്ടുന്നവർ കോട്ടയം വെസ്റ്റ് പോലീസുമായി ബന്ധപെടണമെന്ന് ഇയാളുടെ ഫോട്ടോ സഹിതം സോഷ്യൽ മീഡിയ വഴി വ്യാപകമായി പ്രചരിപ്പിച്ചതും ആരോപണ വിധേയനായ സി ഐ ആയിരുന്നു തുടർന്ന് ഗുണ്ടയുടെ ഫോട്ടോ സഹിതം പത്രമാധ്യമങ്ങളിൽ ലുക്കട്ട് നോട്ടീസും നൽകിയിരുന്നു.

അരുൺ ഗോപന്റെ പേരിൽ ജാമ്യം ലഭിക്കാത്തതടക്കം ഏഴു ക്രൈം കേസുകൾ രജിസ്റ്റർ ചെയ്തതും ഇതേ സി ഐ ആയിരുന്നു. അന്നു കോട്ടയം ഡി വൈ എസ് പി ആയിരുന്നത് ഗുണ്ട ആരോപണം ഉന്നയിച്ച അതെ ഡി വൈ എസ് പി ആയിരുവെന്നതാണ് വസ്തുത. ഈ കാലയളവിലാണ് ഗുണ്ടക്കെതിരെ കാപ്പ ചുമത്താൻ ഇരുവരും റിപ്പോർട്ട് നൽകിയത്. ഹണിട്രാപ് കേസുമായി ബന്ധപ്പെട്ടു ഗുണ്ടയുടെ കാമുകിയെ അടക്കം കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തിരുന്നു. ഇതെല്ലാം ഗുണ്ടയ്ക്കു പോലീസ് ഉദ്യുഗസ്ഥരോടുള്ള വൈരാഗ്യം വർധിപ്പിച്ചു. നൈറ്റ്‌ ഡ്യൂട്ടി ഉള്ള ദിവസം മുഴുവൻ പോലീസ് സ്റ്റേറ്റിനുകളിലും പറ്റിശോധനക്ക് പോകുകയെന്നത് ഡ്യൂട്ടിയുടെ ഭാഗമാണ് ഇത്തരത്തിൽ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിൽ പരിശോധനക്ക് എത്തിയപ്പോഴാണ് ഗുണ്ട സ്റ്റേഷനിൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നതെന്നും ഡി വൈ എസ് പി വ്യക്തമാക്കുന്നു.
ഇത്തരത്തിൽ പോലീസിന്റെ മനോവീര്യം ഗുണ്ടകളും സാമൂഹ്യ വിരുദ്ധരും തകർക്കാൻ തുടങ്ങിയതോടെ കൊടും ക്രിമിനലുകളെയും ഗുണ്ടകളെയും ഓടിച്ചിട്ട്‌ പിടിച്ചു അകത്താക്കിയിരുന്ന ചോരത്തിളപ്പുള്ള എസ് ഐ മാർ ഗതാഗതം നിയന്ത്രിച്ചും വി ഐ പി സുരക്ഷ ജോലി ചെയ്തും കഴിയുകയാണ്. സി ഐ മാരകട്ടെ ഒതുങ്ങികൂടിയിരുന്നു ജോലി ചെയ്യുകയും ഉള്ള ശമ്പളവും വാങ്ങി വീട്ടിൽ പോകുകയുമാണ് ചെയ്യുന്നത്. മുൻപ് രണ്ടു സ്റ്റേഷനുകൾക്ക് വീതം സി ഐയുടെ മേൽനോട്ടം ഉണ്ടായിരുന്നു ഇത് ഇല്ലാതായതോടെ സ്റ്റേഷനുകളുടെ പ്രവർത്തനം തോന്നുംപടിയാണ്. ഗുണ്ടകളുടെയും സ്ഥിരം കുറ്റവാളികളുടെയും വിവരങ്ങൾ പോലും മിക്കയിടത്തുമില്ല. സ്റ്റേഷനുകൾ തമ്മിൽ ഏകോപനമില്ലാതായി. ഗുണ്ടാനിയമം ചുമത്താൻ ഗുണ്ടകളുടെ ഏഴു വർഷത്തെ കേസ് ചരിത്രം വേണം. ഇത് മിക്കയിടത്തും ഇല്ല. ഉള്ള വിവരങ്ങൾ പ്രകാരം ഗുണ്ടാനിയമം ചുമത്താൻ അപേക്ഷിക്കുകയും അപേക്ഷ നിരസിക്കപ്പെടുകയും ഗുണ്ടകൾ രക്ഷപെടുകയും ചെയ്യുന്നത് പതിവായി. ഇതോടെയാണ് നാട്ടിൽ ഗുണ്ടകൾ പെരുകിയതും അക്രമങ്ങളും കൊലപാതകങ്ങളും വർദ്ധിച്ചതും.

കേസുമായി ബന്ധപെട്ടു പ്രതികളെ ട്രാപ് ചെയ്യുന്നതിന് ഗുണ്ടകളെയും വിവിധ കേസുകളിലെ പ്രതികളെയും പോലീസ് ഉദ്യോഗസ്ഥർ വിളിക്കുകയും സൗഹൃദം സ്ഥാപിക്കുകയും ചെയ്യാറുണ്ട്. ഇത്തരം ബന്ധങ്ങളിൽ നിന്നാണ് പലപ്പോഴും പല പ്രമാദമായ കേസുകളിലെയും പ്രതികളെ പോലീസ് പിടിക്കുന്നതും. എതിർ ഗുണ്ടസംഘം കഞ്ചാവ് കടത്തുന്ന വിവരം നൽകാൻ മുമ്പ് കോട്ടയം വെസ്റ്റ് ഇൻസ്‌പെക്ടർ ആയിരുന്ന എം ജെ അരുണിന്റെ ഔദ്യോഗിക ഫോൺ നമ്പറിലേക്കു ആറു തവണ ഗുണ്ട വിളിച്ചിരുന്നു ഇതാണ് ഉദ്യോഗസ്ഥനും അരുൺ ഗോപൻ എന്ന ഗുണ്ടയും തമ്മിൽ അടുപ്പമുണ്ടെന്ന കണ്ടെത്തലിൽ എത്തിയത്.
ഇത്തരത്തിൽ കോട്ടയം ഡി വൈ എസ് പി ഓഫീസിലെ എസ് ഐ ആയിരുന്ന അരുൺകുമാറും സ്‌ക്വാഡിലെ എസ് ഐ ആയിരുന്ന മനോജും അടക്കമുള്ളവർ ഗുണ്ടകളെയും വിവിധ കേസുകളിലെ പ്രതികളെയും വിളിക്കുകയും സൗഹൃദം സ്ഥാപിച്ച് മറ്റുകേസുകളിലെ പ്രതികളെ ട്രാപ് ചെയ്യുകയും ചെയ്തിരുന്നു. യഥാർത്ഥ വസ്തുത മനസിലാക്കാതെയും അന്വേഷണം നടത്താതെയും പോലീസിൽ തന്നെയുള്ള ഒരു വിഭാഗത്തിന്റെ കുടിപ്പക മികച്ച ട്രാക്ക് റെക്കോർഡുള്ള ഉദ്യോഗസ്ഥരോടുള്ള നീതികേടായി മാറി.

By newsten

Leave a Reply

Your email address will not be published. Required fields are marked *