അറ്റ്ലാന്റിക് സമുദ്രത്തിൽ മത്സ്യബന്ധനത്തിൻ പോയ ചെറുപ്പക്കാരുടെ വലയിൽ ഒരു വലിയ നീല മെർലിൻ മത്സ്യം കുടുങ്ങി. ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള മൂന്ന് യുവാക്കളാണ് ബോട്ടിൽ മത്സ്യബന്ധനത്തിനു എത്തിയത്. മത്സ്യം അവരുടെ വലയിൽ കുടുങ്ങുകയായിരുന്നു. ആഫ്രിക്കയിലെ വെർഡി ദ്വീപിലേക്കുള്ള യാത്രാമധ്യേയാണ് ഭീമൻ മത്സ്യം കുടുങ്ങിയതായി യുവാക്കൾ തിരിച്ചറിഞ്ഞത്.
621 കിലോഗ്രാം ഭാരവും 12.6 അടി നീളവുമുള്ള മീനിനെ വളരെ പ്രയാസപ്പെട്ടാണ് ബോട്ടിൽ കയറ്റിയത്. ഇന്റർനാഷണൽ ഗെയിംഫിഷ് അസോസിയേഷന്റെ കണക്കനുസരിച്ച്, ഇതുവരെ പിടിക്കപ്പെട്ട ഏറ്റവും വലിയ രണ്ടാമത്തെ നീല മെർലിൻ മത്സ്യമാണിത്.
ബോട്ടിന്റെ ക്യാപ്റ്റൻ റയാൻ റ്യൂ വിൽയംസണും സംഘവും വലിയ മത്സ്യത്തെ ബോട്ടിൽ എത്തിക്കാൻ കഠിനാധ്വാനം ചെയ്തു.