കൊച്ചി: എൽപിജി വാണിജ്യ സിലിണ്ടറിന് 134 രൂപ കുറച്ചു. ഇതോടെ കൊച്ചിയിൽ വാണിജ്യ സിലിണ്ടറിൻറെ വില 2223.50 രൂപയായി. ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല. മെയ് ഒന്നിന് വാണിജ്യ സിലിണ്ടറിന് 100 രൂപ വർധിപ്പിച്ചിരുന്നു.
19 കിലോ സിലിണ്ടറിൻറെ വിലയാണ് കുറച്ചത്. മറ്റ് നഗരങ്ങളിൽ ഡൽഹിയിൽ 2219 രൂപയും മുംബൈയിൽ 2171.50 രൂപയും കൊൽക്കത്തയിൽ 2322 രൂപയും ചെന്നൈയിൽ 2373 രൂപയുമാണ് പുതുക്കിയ വില.