Spread the love

ബോളിവുഡിലെ കിംഗ് ഖാൻ ഷാരൂഖ് ഖാൻ ഇന്ന് തന്റെ അഭിനയ ജീവിതത്തിൽ 30 വർഷം പൂർത്തിയാക്കുകയാണ്. നടന്റെ പുതിയ ചിത്രമായ പത്താന്റെ മോഷൻ പോസ്റ്റർ അണിയറപ്രവർത്തകർ ഇന്ന് പുറത്തുവിട്ടു. ഷാരൂഖ് ഖാൻ കൈയിൽ തോക്കുമായി നിൽക്കുന്നതാണ് പോസ്റ്ററിൽ കാണുന്നത്.

ഷാരൂഖും പോസ്റ്റർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ 30 വർഷമായി, നിങ്ങളുടെ സ്നേഹവും പുഞ്ചിരിയും അനന്തമാണ്. ഇത് പത്താനിലൂടെ തുടരുന്നു,” ഷാരൂഖ് ട്വീറ്റ് ചെയ്തു. പോസ്റ്റർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ഹിറ്റായിക്കഴിഞ്ഞു.

By newsten