Spread the love

ശങ്കർ സംവിധാനം ചെയ്യുന്ന കമൽ ഹാസൻ നായകനായ ഇന്ത്യൻ 2 ന്‍റെ ചിത്രീകരണം ഓഗസ്റ്റ് അവസാനമോ സെപ്റ്റംബറിലോ പുനരാരംഭിക്കുെമെന്ന് റിപ്പോര്‍ട്ട്. ലൈക്ക പ്രൊഡക്ഷൻസിന്‍റെ നിർമ്മാണത്തിൽ ചിത്രീകരണം ആരംഭിച്ച ചിത്രത്തിന് പിന്നീട് നിരവധി വെല്ലുവിളികൾ നേരിടേണ്ടി വന്നു. ആദ്യം ബഡ്ജറ്റിനെച്ചൊല്ലിയുള്ള തർക്കങ്ങൾ ചിത്രത്തെ ബാധിച്ചിരുന്നു. പിന്നീട് ഷൂട്ടിംഗ് സെറ്റിലുണ്ടായ അപകടവും കൊറോണയും മൂലം ഷൂട്ടിംഗ് നിർത്തിവെച്ചു. ബഡ്ജറ്റിനെച്ചൊല്ലിയും സിനിമയുടെ പൂർത്തീകരണത്തെച്ചൊല്ലിയും നിർമ്മാതാക്കളും സംവിധായകനും തമ്മിലുള്ള തർക്കങ്ങൾ കോടതിയിലെത്തി. എന്നാൽ ഇപ്പോൾ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കുകയും കേസുകൾ പിൻവലിക്കുകയും ചെയ്തു. ഉദയനിധി സ്റ്റാലിന്‍റെ റെഡ് ജയന്‍റ് മൂവീസും ചിത്രത്തിന്‍റെ നിർമ്മാണത്തിൽ പങ്കാളികളാകുകയാണ്. കമൽ ഹാസന്‍റെ ‘വിക്രം’ തിയേറ്ററുകളിൽ നേടിയ വൻ വിജയം ഇന്ത്യൻ 2 ന്‍റെ പുനരുജ്ജീവനത്തിൽ പ്രധാന പങ്ക് വഹിച്ചു. റെഡ് ജയന്‍റ് മൂവീസും ചിത്രത്തിന്‍റെ നിർമ്മാണത്തിൽ പങ്കാളിയായിരുന്നു. കമല്‍ഹാലന്‍റെ അഭ്യര്‍ത്ഥന പ്രകാരമാണ് ലൈകയും ശങ്കറും തമ്മില്‍ ഉണ്ടായിരുന്ന തര്‍ക്കങ്ങളില്‍ ഉദയനിധി മധ്യസ്ഥത വഹിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

By newsten