Spread the love

ജിനു വി എബ്രഹാം തിരക്കഥയെഴുതി ഷാജി കൈലാസ് സംവിധാനം ചെയ്ത മലയാള ചലച്ചിത്രമാണ് ‘കടുവ’. ജൂണ് 30ന് റിലീസ് ചെയ്യാനിരുന്ന ചിത്രം ജൂലൈ ഏഴിലേക്ക് മാറ്റുകയായിരുന്നു. പൃഥ്വിരാജ്, വിവേക് ഒബ്റോയ്, സംയുക്ത മേനോൻ, വിധു വിശാൽ, സീമ, സായികുമാർ, ജനാർദ്ദനൻ, പ്രിയങ്ക നായർ, രാഹുൽ മാധവ്, സുദേവ് നായർ, ബൈജു സന്തോഷ്, കലാഭവൻ ഷാജോൺ, അലൻസിയർ ലെയ് ലോപ്പസ്, സച്ചിൻ ഖേഡ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തൊണ്ണൂറുകളുടെ അവസാനത്തിൽ മാടക്കായത്തെ ഒരു റബ്ബർ തോട്ടക്കാരനായ യുവാവിന്‍റെ ജീവിതവും കേരള പൊലീസിലെ ഒരു ഉന്നത ഉദ്യോഗസ്ഥനുമായുള്ള വൈരാഗ്യവുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.

By newsten