Spread the love

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘കടുവ’ നാളെ തീയേറ്ററുകളിലെത്തും. എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച് ജൂലൈ ഏഴിന് ‘കടുവ’ തീയേറ്ററുകളിലെത്തുമെന്ന് പൃഥ്വിരാജ് സോഷ്യൽ മീഡിയയിൽ കുറിച്ചു.  സെൻസറിംഗ് പൂർത്തിയായതോടെ ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ് ലഭിച്ചു. ടിക്കറ്റുകളുടെ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു.

പ്രേക്ഷകരെ കാത്തിരുത്തിയതിനും ബുക്കിംഗ് തുടങ്ങാൻ വൈകിയതിനും ക്ഷമ ചോദിക്കുന്നതായി പൃഥ്വിരാജ് പറഞ്ഞു. നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാകുന്നതുവരെ കാത്തിരിക്കേണ്ടി വന്നതാണ് ഇതിനു കാരണമെന്നും താരം പറഞ്ഞു. 

By newsten