ബോളിവുഡ് നടൻ ഷാരൂഖ് ഖാന് കോവിഡ്-19 സ്ഥിരീകരിച്ചു. ആറ്റ്ലിയുടെ ‘ജവാൻ’ എന്ന ചിത്രത്തിൻറെ ചിത്രീകരണത്തിലാണ് ഷാരൂഖ് ഖാൻ ഇപ്പോൾ. ചിത്രം 2023 ജൂണിൽ റിലീസ് ചെയ്യും. നയൻതാരയാണ് നായിക. ആറ്റ്ലിയുടെയും നയൻതാരയുടെയും ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണ് ജവാൻ. അച്ഛനായും മകനായും ഷാരൂഖ് ഇരട്ട വേഷത്തിൽ എത്തുമെന്നാണ് ഏറ്റവും പുതിയ വാർത്ത. സാന്യ മൽഹോത്ര, സുനിൽ ഗ്രോവർ എന്നിവരെ കൂടാതെ പ്രിയാമണിയും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.