Spread the love

ജവഹർലാൽ നെഹ്റുവിൻറെ സ്മരണ പുതുക്കി രാജ്യം. നെഹ്റുവിൻറെ 58-ാം ചരമവാർഷിക ദിനത്തിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ശാന്തിവനത്തിൽ പുഷ്പാർച്ചന നടത്തി ആദരാഞ്ജലികൾ അർപ്പിച്ചു. നെഹ്റുവിൻറെ ആദർശങ്ങൾക്ക് രാജ്യത്ത് സമകാലിക പ്രസക്തിയുണ്ടെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിൻറെ 58-ാം ചരമവാർഷികമാണ് ഇന്ന്. മതനിരപേക്ഷത, ജനാധിപത്യം, സഹിഷ്ണുത എന്നീ മൂൽയങ്ങളിൽ അധിഷ്ഠിതമായ ആധുനിക ഇന്ത്യയുടെ രൂപീകരണത്തിൻ നേതൃത്വം നൽകിയത് ജവഹർലാൽ നെഹ്റുവാണ്.

സ്വതന്ത്ര ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഭരണാധികാരികളിൽ ഒരാളായിരുന്നു ജവഹർലാൽ നെഹ്റു. സോഷ്യലിസത്തിൽ അധിഷ്ഠിതമായ നെഹ്രുവിൻറെ രാഷ്ട്രീയ ആദർശങ്ങളാണ് നാലുപതിറ്റാണ്ടോളം ഇന്ത്യയെ നയിച്ചത്. മതേതര രാഷ്ട്രം എന്ന ആശയത്തിൽ അധിഷ്ഠിതമായ വികസനമായിരുന്നു നെഹ്റുവിൻറെ ലക്ഷ്യം. സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ മേഖലകളിലെ പല വികസന പദ്ധതികളും നെഹ്റുവിൻറെ സംഭാവനയാണ്. ദരിദ്രരും നിരക്ഷരരുമായ ആളുകൾ. പ്രതിസന്ധികൾ നിറഞ്ഞ കൃഷി. സംഘർ ഷ സാധ്യത കൂടുതലുള്ള ഒരു സാമൂഹിക വ്യവസ്ഥിതി. സ്വതന്ത്ര ഇന്ത്യയുടെ കടിഞ്ഞാൺ ഏറ്റെടുത്തപ്പോൾ നെഹ്റു ധാരാളം വെല്ലുവിളികൾ നേരിട്ടു. നെഹ് റു തൻറെ ദീർ ഘകാല പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കിയതിലൂടെ വെല്ലുവിളികളെ അതിജീവിച്ചു. ആ വിശാലമായ കാഴ്ചപ്പാടുകളാണ് മതേതര ബഹുസ്വര രാഷ്ട്രം എന്ന ആശയത്തിൻ അടിത്തറ പാകിയത്.

By newsten