തിരുവനന്തപുരം : ജഗതി ശ്രീകുമാർ വീണ്ടും വെള്ളിത്തിരയിലേക്ക്. ‘സിബിഐ 5’ ൽ അഭിനയിച്ചതിന് ശേഷം അദ്ദേഹം എത്തുന്ന പുതിയ ചിത്രത്തിൽ മകൻ രാജ്കുമാറും അഭിനയിക്കുന്നു. പ്രേംനസീർ സുഹൃത് സമിതിയുടെ രണ്ടാമത്തെ ചിത്രത്തിൽ ജഗതി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. ചിത്രത്തിന്റെ കഥ
കവി പ്രഭാവർമ്മ ഉദയ സമുദ്ര ചെയർമാൻ രാജശേഖരൻ നായർക്ക് തിരുവനന്തപുരത്ത് ജഗതിയുടെ വീട്ടിൽ നടന്ന ചടങ്ങിൽ കൈമാറുകയും ചെയ്തു. ജഗതിയുടെ തീരുമാനം കമ്മിറ്റി സെക്രട്ടറി തെക്കൻ സ്റ്റാർബാദുഷയാണ് അറിയിച്ചത്. തന്റെ മകനും തന്നോടൊപ്പം അഭിനയിക്കുന്നു എന്നറിഞ്ഞപ്പോൾ ഇടതുകൈകൊണ്ട് മകനെ അനുഗ്രഹിച്ചു. ഭാസ്കരൻ ബത്തേരിയുടേതാണ് തിരക്കഥ. മറ്റ് ക്രൂ അംഗങ്ങളെ ഉടൻ തീരുമാനിക്കും. സെപ്റ്റംബർ ആദ്യവാരം ചിത്രീകരണം ആരംഭിക്കും.