ലക്‌നൗ: മഴയില്ലാത്തതിനാല്‍ ദേവനായ ഇന്ദ്രനെതിരെ പരാതി നല്‍കി കര്‍ഷകൻ. ഉത്തര്‍പ്രദേശിലെ ഗോണ്ട് ജില്ലയിലാണ് സംഭവം. ഝല ഗ്രാമവാസിയായ സുമിത് കുമാർ യാദവാണ് പരാതിക്കാരൻ. ശനിയാഴ്ചയാണ് പരാതിയുമായി ഇയാൾ തഹസിൽദാരെ സമീപിച്ചത്. തന്‍റെ ജില്ലയിൽ മഴ കുറവാണെന്നും ഇന്ദ്രനെതിരെ നടപടിയെടുക്കണമെന്നും കർഷകൻ ആവശ്യപ്പെട്ടു.
വരൾച്ചയുടെ പശ്ചാത്തലത്തിൽ എഴുതിയ പരാതിയിലെ പ്രധാന വില്ലൻ ഇന്ദ്രനാണ്. മഴയുടെ അഭാവം തന്‍റെ ജില്ലയെ പ്രതികൂലമായി ബാധിച്ചതായി അദ്ദേഹം പരാതിയിൽ പറയുന്നു. ജനങ്ങളെയും, കൃഷിയേയും, മൃഗങ്ങളേയും വരളച്ച സാരമായി ബാധിച്ചതിനാല്‍ സ്വീകരികണമെന്നും സുമിത് കുമാര്‍ പരാതിയില്‍ ആവശ്യപ്പെടുന്നു. സ്ത്രീകളും കുട്ടികളും നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.