എഡ്ടെക് സ്ഥാപനമായ ബൈജൂസ് അടുത്തിടെ നിരവധി ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. തിരുവനന്തപുരത്തെ ഓഫീസ് അടച്ചുപൂട്ടാൻ തീരുമാനിച്ചതിന് പിന്നാലെയാണ് കമ്പനിയുടെ നടപടികൾ സോഷ്യൽ മീഡിയയിൽ ചർച്ചയായത്. മാധ്യമങ്ങളിൽ നിരവധി റിപ്പോർട്ടുകൾ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ വിഷയത്തിൽ ന്യായീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ബൈജൂസ് സിഇഒയും സ്ഥാപകനുമായ ബൈജു രവീന്ദ്രൻ.
ബൈജൂസ് വിടേണ്ടി വന്നവരോട് ബൈജു രവീന്ദ്രൻ ജീവനക്കാർക്കയച്ച കത്തിൽ ക്ഷമാപണം നടത്തി. കമ്പനിയെ ലാഭകരമാക്കാൻ വലിയ വില നൽകേണ്ടിവരുമെന്ന് കത്തിൽ പറയുന്നു. പിരിച്ചുവിടലായിട്ടല്ല, അവധിയായാണ് ഇതിനെ കാണുന്നതെന്നും ബൈജു രവീന്ദ്രൻ കൂട്ടിച്ചേർത്തു. പുതിയ നിയമനങ്ങളിൽ പിരിച്ചു വിട്ട ജീവനക്കാർക്കായിരിക്കും പ്രഥമ പരിഗണനയെന്നും അദ്ദേഹം പറഞ്ഞു.