മുംബൈ: ആവേശകരമായ ഐഎസ്എൽ മത്സരത്തിൽ എടികെ മോഹൻ ബഗാനുമായി മുംബൈ സിറ്റി സമനിലയിൽ പിരിഞ്ഞു. ഇരുടീമുകളും രണ്ട് ഗോളുകൾ വീതം നേടി.
മത്സരത്തിന്‍റെ നാലാം മിനിറ്റിൽ തന്നെ മുംബൈ ആദ്യ ഗോൾ നേടി. ലാലിയന്‍സുല ചാങ്‌തെയുടെ ലോംഗ് റേഞ്ചർ ക്രോസ്ബാറിൽ തട്ടി വലയിൽ കയറുകയായിരുന്നു.
47ആം മിനിറ്റിൽ എ.ടി.കെ ഒരു സെല്‍ഫ് ഗോളിൽ ഒപ്പമെത്തി. കൗക്കോയുടെ ഷോട്ട് മുംബൈയുടെ മെഹ്താബ് സിങ്ങിന്‍റെ കാലിൽ തട്ടിയാണ് വലയിൽ പതിച്ചത്.