Spread the love

ഐപിഎല്ലിൽ മുംബൈ ഇന്ത്യന്‍സ് ഇന്ന് ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും. പോയന്‍റ് പട്ടികയിലെ ആദ്യ സ്ഥാനക്കാരും അവസാന സ്ഥാനക്കാരും നേർക്കുനേർ വരുന്നുവെന്ന പ്രത്യേകതയുണ്ട് ഇന്നത്തെ മത്സരത്തിന്.കഴിഞ്ഞ മത്സരത്തില്‍ പഞ്ചാബിനോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയെങ്കിലും ഇന്ന് മുംബൈയെ കീഴടക്കി പ്ലേ ഓഫുറപ്പിക്കാമെന്നാണ് ഹാർദിക് പണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റൻസിന്‍റെ പ്രതീക്ഷ. എന്നാല്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ ഏതാണ്ട് അസ്തമിച്ച മുംബൈ മാനം കാക്കാനാണിന്ന് ഇറങ്ങുന്നത്. തുടർച്ചയായ എട്ട് കളിയിൽ തോറ്റ മുംബൈ അവസാനമത്സരത്തിൽ രാജസ്ഥാനെതിരെയാണ് ആദ്യ ജയം സ്വന്തമാക്കിയത്.ക്യാപ്റ്റൻ രോഹിത് ശർമ്മയടക്കമുള്ള ബാറ്റർമാരുടെ മങ്ങിയ പ്രകടനമാണ് മുംബൈയ്ക്ക് തിരിച്ചടിയായത്. ബൗളർമാർകൂടി പ്രതീക്ഷ തെറ്റിച്ചപ്പോൾ രോഹിത്തിന് തൊട്ടതെല്ലാം പിഴച്ചു.ഹാർദിക് പാണ്ഡ്യയുടെ ബാറ്റിനെ ടൈറ്റൻസ് അമിതമായി ആശ്രയിക്കുന്നുണ്ടെങ്കിലും ശുഭ്മാൻ ഗില്ലിനെയും ഡേവിഡ് മില്ലറെയും രാഹുൽ തെവാത്തിയയെയും മുംബൈ പേടിക്കണം. മുംബൈ ബ്രാബോൺ സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം

By

Leave a Reply

Your email address will not be published. Required fields are marked *