Spread the love

ഐപിഎല്ലില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാഗ്ലൂര്‍-ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പോരാട്ടമാണ്. വിരാട് കോലിയും എം എസ് ധോണിയും മുഖാമുഖം വരുന്ന മത്സരമെന്നത് ആരാധകരെ ആവേശത്തിലാക്കുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ 30 തവണയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ചെന്നൈ സൂപ്പര്‍ കിംഗ്‌സും നേര്‍ക്കുനേര്‍ വന്നിട്ടുള്ളത്. ഇതില്‍ 20 മത്സരങ്ങളിലും ജയം ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായിരുന്നു. ആര്‍സിബി ജയിച്ചത് 9 മത്സരങ്ങളില്‍ മാത്രം. അവസാന അഞ്ച് മത്സരങ്ങളില്‍ നാലിലും ജയം ജയം ചെന്നൈക്കൊപ്പമായിരുന്നു. കഴിഞ്ഞ സീസണില്‍ രണ്ട് മത്സരങ്ങളും ചെന്നൈ ജയിച്ചു. ഈ സീസണില്‍ ആദ്യം ഏറ്റുമുട്ടിയപ്പോള്‍ 23 റണ്‍സിന് ജയം ചെന്നൈയുടേതായി. രാത്രി 7.30ന് പുനെയിലാണ് ആര്‍സിബി മുന്‍ നായകന്‍ വിരാട് കോലിയും സിഎസ്‌കെ ക്യാപ്റ്റന്‍സിയില്‍ മടങ്ങിയെത്തിയ എം എസ് ധോണിയും മുഖാമുഖം വരുന്ന മത്സരം. 10 കളിയിൽ അഞ്ച് ജയം മാത്രമുള്ള ബാംഗ്ലൂര്‍ പോയിന്‍റ് പട്ടികയിൽ ആറാം സ്ഥാനത്താണ്. 9 കളിയിൽ വെറും മൂന്ന് ജയം മാത്രമുള്ള ചെന്നൈ ഒന്‍പതാം സ്ഥാനത്തുമാണ് തുടരുന്നത്.

By

Leave a Reply

Your email address will not be published. Required fields are marked *