Spread the love

ഇൻസ്റ്റഗ്രാമിന് വെല്ലുവിളി ഉയർത്തി സർക്കിൾ അവതരിപ്പിച്ചു ട്വിറ്റർ. ചില ആൻഡ്രോയിഡ് ഐഒഎസ് ഉപയോക്താക്കൾക്ക് ഈ സേവനം ലഭ്യമാണ്. ട്വിറ്റർ സർക്കിൾ ഇൻസ്റ്റാഗ്രാം സ്റ്റോറിക്ക് സമാനമാണ്.
ഉപഭോക്താവിന്റെ ചിന്തകളും ആശയങ്ങളും തിരഞ്ഞെടുത്തവരുമായി മാത്രം പങ്കിടാൻ കഴിയുന്ന ഒരു സവിശേഷതയാണ് സർക്കിൾ.

ഉപയോക്താക്കളുടെ ഫോൺ നമ്പറുകൾ ഉൾപ്പെടെ വ്യക്തിഗത വിവരങ്ങൾ പങ്കിടുന്നുവെന്ന ഗുരുതരമായ ആരോപണങ്ങൾ നേരിടുന്ന സാഹചര്യത്തിലാണ് ട്വിറ്റർ പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. ആരോപണങ്ങൾക്ക് 150 മില്യൺ ഡോളർ പിഴയടയ്ക്കാൻ തയ്യാറാണെന്ന് ട്വിറ്റർ അറിയിച്ചതായാണ് റിപ്പോർട്ട്.

By newsten