Spread the love

ഇന്ത്യൻ നാവികസേനയുടെ ആദ്യ വിമാനവാഹിനിക്കപ്പൽ ഐഎൻഎസ് വിക്രാന്ത് നാവികസേനയ്ക്ക് കൈമാറി. കൊച്ചിൻ ഷിപ്പ് യാർഡിൽ നിർമ്മിച്ച ഏറ്റവും വലിയ കപ്പലാണ് ഐഎൻഎസ് വിക്രാന്ത്. രാജ്യത്ത് ഇതുവരെ നിർമ്മിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ കപ്പലാണിത്.

2009 ൽ ഇന്ത്യൻ പ്രതിരോധ മന്ത്രി എ.കെ ആന്‍റണിയാണ് മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതി പ്രകാരം ഐഎൻഎസ് വിക്രാന്ത് നിർമ്മിക്കാൻ തീരുമാനിച്ചത്. ആന്‍റണിയാണ് കപ്പലിന്‍റെ നിർമ്മാണം ആരംഭിച്ചതും. 2010 ൽ നിർമ്മാണം പൂർത്തിയാക്കി 2014 ൽ കമ്മീഷൻ ചെയ്യാനുമാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ നിർമ്മാണം ആരംഭിച്ചതോടെ തടസ്സങ്ങളുണ്ടായി.

കടലിലെ ഏത് സാഹചര്യവും നേരിടാനും വേഗത്തിൽ നീങ്ങാനും മുന്നേറാനുമുള്ള കഴിവുണ്ട് വിക്രാന്തിന്. മണിക്കൂറിൽ 28 നോട്ടിക്കൽ മൈൽ വരെ വേഗത കൈവരിക്കാൻ ഇതിന് കഴിയും. കപ്പലിന്‍റെ നീളം 262 മീറ്ററാണ്. 1500 പേരെ ഉൾക്കൊള്ളാൻ കഴിയും. 50 ലധികം ഇന്ത്യൻ കമ്പനികൾ ഐഎൻഎസ് വിക്രാന്തിന്‍റെ ഉൽപ്പാദനം ഏറ്റെടുത്തിട്ടുണ്ട്. ഒരു സമയം 30 വിമാനങ്ങൾ വരെ വഹിക്കാൻ കപ്പലിന് കഴിയും.

By newsten