കേന്ദ്ര സർക്കാരിനും സ്വകാര്യ കമ്പനികൾക്കും ജനങ്ങളുടെ വിവരങ്ങൾ ലഭിക്കാനും കൈവശം വയ്ക്കാനും അനുവദിക്കുന്ന പുതിയ നയം വരുന്നു. സ്വകാര്യ കമ്പനികൾ ശേഖരിക്കുന്ന ഡാറ്റ സ്റ്റാർട്ടപ്പുകൾക്കും ഗവേഷകർക്കും കൈമാറാമെന്നതാണ് കരടിലെ പ്രധാന നിർദ്ദേശം. വ്യക്തിഗതമല്ലാത്ത വിവരങ്ങളും ഈ രീതിയിൽ കൈമാറും.
വിവര കൈമാറ്റത്തിനു ചാർജ് ഈടാക്കാനും നിർദ്ദേശമുണ്ട്. സർക്കാർ തന്നെ ഡാറ്റ ശേഖരിച്ച് കമ്പനികൾക്കും ഗവേഷണ സ്ഥാപനങ്ങൾക്കും നൽകുന്നതിനാലാണ് പണം എടുക്കാൻ തീരുമാനിച്ചത്. ആർക്കാണ് എത്ര തുകയ്ക്ക് വിവരങ്ങൾ കൈമാറാൻ കഴിയുമെന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ ഡാറ്റാ മാനേജ്മെന്റ് ഓഫീസ് തുറക്കും.