കൊച്ചി: നാണയപെരുപ്പം കൈപിടിയിൽ ഒതുക്കാൻ ആർ.ബി.ഐ വായ്പ്പാ നിരക്ക് 50 ബേസിസ് പോയിൻറ് ഉയർത്തി 5.90 ശതമാനമാക്കി. പിന്നിട്ട അഞ്ച് മാസത്തിനിടയിൽ പലിശ നിരക്കിൽ 1.90 ശതമാനം വർദ്ധയാണ് വരുത്തിയത്.
മൂന്നാഴ്ച്ചയായി തുടരുന്ന തിരിച്ചടികളിൽ നിന്നും കരകയറാൻ ഇന്ത്യൻ ഓഹരി വിപണിക്കായില്ലെങ്കിലും സൂചികയിലെ തകർച്ചയെ താൽക്കാലികമായി പിടിച്ചു നിർത്താൻ കേന്ദ്ര ബാങ്കിനായി. കഴിഞ്ഞ എട്ട് മാസമായി പണപ്പെരുപ്പം കടിഞ്ഞാൺ പൊട്ടിച്ച് കുതിച്ചതോടെ ധനമന്ത്രാലയം സ്ഥിതിഗതി നിയന്ത്രിക്കാൻ പലിശ നിരക്ക് ഉയർത്തുകയാണ്.
യു എസ് ഡോളറിന്റെ മൂല്യത്തിലെ വർധനയും റഷ്യ‐ഉക്രൈയിൻ യുദ്ധവും ആഗോള സാമ്പത്തിക മേഖലയിൽ വൻ പ്രത്യാഘാതം സൃഷ്ടിച്ചു.