Spread the love

പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഇൻഫിനിക്സിന്റെ ഏറ്റവും പുതിയ ഇൻഫിനിക്സ് സീറോ അൾട്രാ ഫോണുകൾ വിപണിയിൽ അവതരിപ്പിച്ചു. ഇതുവരെ ഇൻഫിനിക്സ് പുറത്തിറക്കിയതിൽ വെച്ച് ഏറ്റവും വിലയേറിയ ഫോണുകളാണ് ആഗോള വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്.

200 മെഗാപിക്സൽ ക്യാമറ, 180 വാട്ട് ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് എന്നിവയാണ് ഫോണിന്‍റെ പ്രധാന സവിശേഷതകൾ. ഈ ഫോണുകൾ 12 മിനിറ്റിനുള്ളിൽ പൂർണ്ണമായും ചാർജ്ജ് ആകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. കർവ്ഡ് ഡിസ്പ്ലേയും പ്രീമിയം ഡിസൈനുമാണ് ഫോണിന്‍റെ മറ്റൊരു സവിശേഷത. 500 ഡോളറിന് മുകളിലാണ് ഫോണുകളുടെ വില.

ആഗോള വിപണിയിൽ മൊത്തം ഒരു സ്റ്റോറേജ് വേരിയന്‍റിലാണ് ഫോണുകൾ അവതരിപ്പിച്ചിരിക്കുന്നത്. 8 ജിബി റാമും 256 ജിബി ഇന്‍റേണൽ സ്റ്റോറേജുമുള്ള ഫോണിന് 520 ഡോളറാണ് വില. അതായത് ഏകദേശം 42,400 രൂപ. മൊത്തം രണ്ട് കളർ വേരിയന്‍റുകളിലാണ് ഫോണുകൾ വരുന്നത്. കോസ്ലൈറ്റ് സിൽവർ, ജെനസിസ് നോയർ കളർ വേരിയന്‍റുകളിൽ ഫോണുകൾ ലഭ്യമാണ്. ഫോണുകൾ എപ്പോൾ ലഭ്യമാകുമെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

By newsten